കര്‍ഷക സമരത്തിനു പിന്നാലെ ടവറുകള്‍ നശിപ്പിച്ച സംഭവം: റിലയന്‍സ് ജിയോയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 6 ജനുവരി 2021 (13:14 IST)
കര്‍ഷക സമരത്തിനു പിന്നാലെ ടവറുകള്‍ നശിപ്പിച്ചതില്‍ റിലയന്‍സ് ജിയോയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് പഞ്ചാബ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസയച്ചത്. കമ്പനിയുടെ ഹര്‍ജിയില്‍ ഫെബ്രുവരി എട്ടിനു മുന്‍പ് തന്നെ മറുപടി ലഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

1500 ഓളം ടവറുകളില്‍ നാശനഷ്ടം ഉണ്ടായതായി പറയുന്നു. കര്‍ഷക സമരത്തിനു പിന്നാലെ കുത്തക കമ്പനികളെ ബഹിഷ്‌കരിക്കുക എന്ന പ്രചരണത്തിന്റെ മറവിലാണ് ആക്രമണം ഉണ്ടായതെന്ന് ജിയോ പറയുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. ബിസിനസ് എതിരാളികളാണ് ആക്രമണത്തിനു പിന്നിലെന്നും ആരോപണമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :