വാളയാർ കേസ്: പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 6 ജനുവരി 2021 (11:00 IST)
കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്താൻ കോടതി ഉത്തരവിട്ടു. കുട്ടികളൂടെ അമ്മയുടെയും സർക്കാരിന്റെയും അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസിൽ പുനരന്വേഷണം വേണം എങ്കിൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിയ്ക്കാം എന്നും കോടതി വ്യക്തമാക്കി. പ്രതികൾ 20ന് വിചാരണ കോടതിയിൽ ഹാജരാകണം

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാവാത്ത സഹോദരിമാരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. 13 വയസുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒൻപത് വയസുകാരിയായ സഹോദരിയെ 2017 മാർച്ച് നാലിനും തൂങ്ങിമരിച്ച ൻലയിൽ കണ്ടെത്തുകയായിരുന്നു. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ പ്രതികൾക്കെതിരെ 6 കേസുകളാണുള്ളത്. അപ്പീൽ കോടതിയുടെ പരിഗണനയിലിരിയ്ക്കെ പ്രദീപ് ആത്മഹത്യ ചെയ്തതിനാൽ രണ്ട് കേസുകൾ ഒഴിവാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :