ശ്രീനു എസ്|
Last Modified ഞായര്‍, 14 ഫെബ്രുവരി 2021 (13:27 IST)
കര്‍ഷക പ്രതിഷേധത്തിലെ ടൂള്‍ കിറ്റ് കേസില്‍ 21വയസുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗിന്റെ ടൂള്‍ കിറ്റ് ട്വീറ്റ് ഷെയര്‍ ചെയ്ത കേസിലാണ് ദിശ രവിയെന്ന പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റിലായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയാണ് ദിശ. ഡെല്‍ഹി സൈബര്‍ സെല്ലാണ് അറസ്റ്റുചെയ്തത്.
ദിശയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റു ചെയ്തത്. രാജ്യത്തിന്റെ സമാധാനത്തെ തകര്‍ക്കാന്‍ രൂപപ്പെടുത്തിയതാണ് ടൂള്‍ കിറ്റെന്നും ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഡല്‍ഹി പൊലീസ് പറഞ്ഞിരുന്നു.