വെബ്‌ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 23 ഫെബ്രുവരി 2020 (12:26 IST)
ഉത്തർപ്രദേശിലെ രണ്ടിടങ്ങളിലായി വൻ സ്വർണ ശേഖരം കണ്ടെത്തി എന്ന
വാർത്ത തെറ്റാണ് എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 160 കിലോ സ്വർണ ശേഖരം മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് സംസ്ഥാന മൈനിങ് റിപ്പോർട്ട് നൽകിയെന്നും, ഇതിൽ വ്യക്തത വരുത്തുന്നതിനായി സംസ്ഥാന മൈനിങ് വകുപ്പമ്മായി ചേർന്ന് വാർത്താ സാമ്മേളനം നടത്തത്തും എന്നും ജിഎസ്ഐ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിലെ സോൻപഹാടി, ഹാർദി എന്നിവിടങ്ങളിൽനിന്നും വൻ സ്വർണ നിക്ഷേപം കണ്ടെത്തി എന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. സോൻപഹാടിയിൽ 2700 ടണും, ഹാർദിൽ 650 ടണും സ്വർണ നിക്ഷേപം കണ്ടെത്തി എന്നുമായിരുന്നു വിവരങ്ങൾ. ദേശീയ വാർത്താ ഏജൻസികളും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഉൾപ്പടെ വാർത്തകൾ പുറത്തുവിട്ടിരുന്നു.