വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 22 ഫെബ്രുവരി 2020 (19:59 IST)
ഡൽഹി: മാനസിക രോഗമുണ്ടെന്നും ചികിത്സ നൽകണം എന്നും ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി കോടതി തള്ളി. പ്രതിക്ക് മനഃശാസ്ത്രജ്ഞന്റെ ഉൾപ്പടെ വൈദ്യഹസായം ലഭിക്കുന്നുണ്ട് എന്ന് വ്യക്താമക്കിക്കൊണ്ടായിരുന്നു ഹർജി കോടതി തള്ളിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് ഉത്കണ്ഠയും വിശദരോഗവും ഉണ്ടാവുക സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു.
സ്വന്തം അമ്മയെ പൊലും തിരിച്ചറിയാൻ സാധിക്കാത്തവിധം വിനയ് ശർമക്ക് സ്കീസോഫ്രീനിയ ബാധിച്ചിട്ടുണ്ട് എന്നും താലക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നും ചുണ്ടിക്കാട്ടിയാണ് വിനയ് ശർമയുടെ അഭിഭാഷകൻ കോടതിയിൽ സമീപിച്ചത്. എന്നാൽ പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങൾ ഒന്നു തന്നെയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് തീഹാർ ജെയിൽ അധികൃതർ കോടതിയിൽ സമർപ്പിച്ചു. പ്രതി സ്വയം തലയിടിച്ച് പരിക്കേപ്പിക്കുകയായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചു.
ഇതോടെയാണ് ഹർജി കോടതി തള്ളിയത്. പ്രതികളിൽ ഒരാളായ പവന് മാത്രമാണ് കേസിൽ തിരുത്തൽ ഹർജിയോ ദയാഹർജിയോ നൽകാനുള്ള അവസരം ഇനിയുള്ളത്. ഇതിനിടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികൾക്ക് തീഹാർ ജെയിൽ അധികൃതർ കത്ത് നൽകി. പ്രതികളായ മുകേഷ് പവൻ എന്നിവർ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റു രണ്ട് പ്രതികളോട് കൂടിക്കാഴ്ച നടത്തേണ്ടത് എന്നാണ് എന്ന് അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്