ഇതിലും മികച്ച ഫീൽഡറേയും കീപ്പറേയും എവിടെനിന്നുകിട്ടും, കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ച് നായ

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 22 ഫെബ്രുവരി 2020 (20:30 IST)
മനുഷ്യനുമായി വളരെ വേഗത്തിൽ ഇണങ്ങുന്ന ജീവിയാണ് നായകൾ. പുരാതന കാലം മുതൽ തുടങ്ങിയതാണ് മനുഷ്യനും നായയും തമ്മിലുള്ള വലിയ സൗഹൃദം. മനുഷ്യരോട് നായകൾക്കുള്ള സ്നേഹ വ്യക്തമാക്കന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാകും. ഇപ്പോഴിതാ അത്തരം ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന നായായുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ മനം കവർന്നിരിക്കുന്നത്. ഒരു പെൺകുട്ടി ബാറ്റ് ചെയ്യുന്നു. വിക്കറ്റിന് പിന്നിൽ കീപ്പറായി
നിൽക്കുന്നത് നായയാണ്. പെൺകുട്ടി
ബാറ്റ് ചെയ്യുന്നതോടെ നായ ഫിൽഡറായി പന്തിന് പിന്നാലെ ഓടുകയായി. പന്ത് എടുത്ത് ബോളർക്ക് കൊടുക്കുന്നു. വീണ്ടും ഓടി വിക്കറ്റിന് പിറകിലെത്തും. മുതിർന്ന നടി സിമി ഗരേവാൾ ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :