അനുബന്ധ വാര്‍ത്തകള്‍
- തക്കാളിയും മൂത്രത്തില്‍ കല്ലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
- തക്കാളി കഴിക്കാതിരുന്നാൽ വില തന്നെ കുറയും: യുപി മന്ത്രി
- തക്കാളിക്ക് വിലക്കൂടുതലാണെങ്കില് വാങ്ങരുത്, വീട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കുക: യുപി മന്ത്രി പ്രതിഭ ശുക്ല
- വിശാഖപട്ടണത്ത് തക്കാളി വില 150 കടന്നു, കൊൽക്കത്തയിൽ 150ന് അരികെ
- നിങ്ങള്‍ക്കറിയുമോ? തക്കാളി വിഷമായിരുന്നു..!
21 ലക്ഷം രൂപയുടെ തക്കാളി കയറ്റി അയച്ചു, ലോറി കാണാതായി: പരാതി
തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിലേക്ക് കയറ്റി അയച്ച 21 ലക്ഷം രൂപയുടെ തക്കാളിയുമായി പോയ ലോറിയാണ് കാണാതയത്. കോലാറിലെ മെഹ്ത ട്രാന്‍സ്പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്വിടി ട്രേഡേഴ്സ്,എ ജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്.
വ്യാഴാഴ്ചയാണ് ലോറി കോലാറില്‍ നിന്നും പുറപ്പെട്ടത്. ലോറി ഡ്രൈവറെ പറ്റി യാതൊരു വിവരവുമില്ലെന്ന് തക്കാളി കയറ്റി അയച്ചവര്‍ കൊടുത്ത പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കോലാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.