റെയ്‌നാ തോമസ്|
Last Modified തിങ്കള്‍, 23 ഡിസംബര്‍ 2019 (09:06 IST)
തടിമില്ലിലെ അറക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി 65കാരന് ദാരുണാന്ത്യം. യന്ത്രത്തിനിടയിൽ കുടുങ്ങി തല വേർപെട്ടാണ് അപകടം ഉണ്ടായത്. പഞ്ചാബിലെ ഫഗ്വാട്ട നഗരത്തിലെ റെയിൽവേ റോഡിലാണ് സംഭവം.
മരംമില്ലിലെ തൊഴിലാളിയായ അഭിജിത്ത് സിങാണ് മരിച്ചത്. ഇയാൾ കഴിഞ്ഞ 5 വർഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.
യന്ത്രത്തിനിടയിൽ അപ്രതീക്ഷിതമായി തല കുടുങ്ങിയതാണ് അഭിജിത്ത് സിങ് മരിക്കാൻ കാരണമെന്ന് സിറ്റി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിഡയ് കാൻവർ വ്യക്തമാക്കി.