1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ten year old found dead

കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി; പത്ത് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് ഇരട്ടയാൽ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകൻ അതുലാണ് മരിച്ചത്.

Death
കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. പാലക്കാട് ഇരട്ടയാൽ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകൻ അതുലാണ് മരിച്ചത്. മരുതറോഡ് എൻഎസ്എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അതുൽ. 
 
ഇന്ന് രാവിലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 
അടുത്ത ലേഖനം
ചന്ദ്രശേഖർ ആസാദ് പൊലീസ് കസ്റ്റഡിയിൽ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു