മുൻ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 ഡിസം‌ബര്‍ 2019 (17:46 IST)
കൊച്ചി: കുട്ടനാട് എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. എറണകുളം കടവന്ത്രയിലുള്ള വീട്ടിൽ വച്ചായിരുനു അന്ത്യം. ഏറെ നാളായി അർബുദ രോഗത്തിന് ചികിത്സയിലയിരുന്നു. പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി.

എകെ ശശീന്ദ്രൻ ലൈംഗിക ആരോപണത്തിൽപ്പെട്ട് മന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയാവുന്നത്. എൻന്നാൽ ആലപ്പുഴയിൽ സ്വന്തം റിസോർട്ടിനായി കായൽ കയ്യേറിയത് വലിയ വിവാദമായതോടെ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവക്കേണ്ടി വന്നു.

കോൺഗ്രസിലൂടെയാണ് തോമസ് ചാണ്ടിയുടെ രഷ്ട്രീയ പ്രവേശനം. കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ ഡിഐസി(കെ)യെ പ്രതിനിധീകരിച്ച് കുട്ടനാട്ടിൽ ജയിച്ചു. ഡിഐസി പിന്നീട് എൻസിപിയിൽ ലയിച്ചു ചേരുകയായിരുന്നു. കേള നിയമസഭയിലെ ഏറ്റവും ധനികരായ എംഎൽഎമാരിൽ ഒരാളായിരുന്നു തോമസ് ചാണ്ടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :