കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ആഘോഷിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആസിഡ് ആക്രമണം

Sumeesh| Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (18:18 IST)
തുംകൂർ: കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാ‍ക്കിയ കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനത്തിനു നേരെ ആസിഡ് ആക്രമണം. തുംകൂരിൽ ഇനായത്തുള്ള ഖാൻ എന്ന കോൺഗ്രസ് നേതാവിന്റെ വിജയാഘോഷത്തിനിടെയാണ് ആസിഡ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കർണാടകത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയത്. 29 കോർപറേഷനുകളിലേക്കും 52 മുനിസിപ്പാലിറ്റികളിലേക്കും 20 പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ 982 വാർഡുകളിൽ കോൺഗ്രസ് വിജയം നേടി. ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ജെ ഡി എസുമായി ചേർന്ന് സഖ്യം രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :