മൂന്നാമതും ഗർഭിണിയായതിന് ലേബർ റൂമിൽ യുവതിക്ക് ഡോക്ടറുടെ മർദ്ദനം

Sumeesh| Last Updated: തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (17:34 IST)
ഡൽഹി: മൂന്നാമതും ഗർഭിണിയായതിന് ലേബർ റൂമിൽ വച്ച് യുവതിയെ ഡോക്ടർ മർദ്ദിച്ചു. ഡോ ഹെഗ്ഡേവാർ ആരോഗ്യ സൻസ്ഥാൻ ഗവണ്മെന്റ് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. 22 കാരിയായ ബുൾബുൾ അറോറക്കാണ് മൂന്നാമതും ഗർഭം ധരിച്ചതിന് ഡോക്ടറുടെ മർദ്ദനമേറ്റത്.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയതു മുതൽ ഡോക്ടർ മോഷമായി പെറുമാറുകയായിരുന്നു. കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. ലേബർ റൂമിലേക്ക് മാറ്റിയ യുവതിയെ ഡോക്ടർ തുടയിൽ ഇടിക്കുകയായിരുന്നു എന്നാണ് ആരോപണം.

പതിനൊന്നരയോടെ ബുൾബുൾ പെൺകുഞ്ഞിനു ജൻ‌മം നൽകിയെങ്കിലും വീട്ടുകാരെ അറിയിച്ചത് ഒന്നരയോടെയാണ് എന്ന് ബന്ധിക്കൾ പറയുന്നു. കാര്യങ്ങൾ അന്വേഷിക്കാനായി ലേബർ റൂമിനടുത്തേക്ക് ഭർത്താവായ പ്രകാശ് അറോറ ചെന്നപ്പോഴാണ് കുഞ്ഞ് ജനിച്ച വിവരം അറിയിച്ചത്. ഭർത്താവ് കാണാനായി ചെന്നപ്പോൾ തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ബുൾബൂൾ ഭർത്താവിനെ അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കൾ പൊലീസിനും മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. അതേ സമയം തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ ഓഫീസറിൽ നിന്നുമാണ് സംഭവങ്ങൾ അറിഞ്ഞതെന്നുമാണ് ആശുപത്രി സൂപ്രണ്ട് സുശീൽ കുമാർ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :