തിത്ത്‌ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; ആന്ധ്രയിൽ എട്ട് മരണം

Sumeesh| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (18:44 IST)
ആന്ധ്രയിൽ തിത്ത്‌ലി അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചുഴലിക്കാറ്റിൽ എട്ടുപേർ മരണപ്പെട്ടു. ആന്ധ്രയിലെ ശ്രീകുളം വിജയ നഗരം എന്നീ ജില്ലകളിൽ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഡീഷയിലും ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുകയാണ്.

ഒഡീഷയിലെ ഗോപാൽ പൂരിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയതായാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 165 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശിയേക്കാം എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.

ഓഡീഷ തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. മിക്കയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി കിടക്കുകയാണ്. ചുഴലിക്കാറ്റിന് പുറമെ ഗഞ്‍‍ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്‍‍സിങ്പൂര്‍ എന്നീ മേഖലകളിൽ അതി ശക്തമായ മഴയും പെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :