ഓഖിയുടെ കലിയടങ്ങും മുമ്പേ മറ്റൊരു ചുഴലിക്കാറ്റ് ആന്ധ്ര, തമിഴ്നാട് തീരത്തേക്ക്, മത്സ്യത്തൊഴി‌ലാളികളോട് കടലിലിറങ്ങരുതെന്ന് നിർദ്ദേശം

ഓഖിയുടെ പിൻഗാമി; ലക്ഷ്യം ആന്ധ്രയും തമിഴ്നാടും

aparna| Last Updated: ബുധന്‍, 6 ഡിസം‌ബര്‍ 2017 (09:59 IST)
ഓഖി ദുരന്തത്തിന്റെ കലിയടങ്ങും മുമ്പേ മറ്റൊരു ചുഴലിക്കാറ്റ് ദക്ഷിണേന്ത്യൻ തീരത്തേക്ക്. ബംഗാൾ ഉൾക്കടിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി തമിഴ്നാട്, ആന്ധ്രാ തീരത്തേക്ക് അടുക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഇപ്പോൾ മണിക്കൂറിൽ 40 -50 കി. മി വേഗതയുള്ള ചുഴലിക്കാറ്റ് വരും ദിവസങ്ങളിൽ 100 കി. മീ വേഗതയാർജ്ജിക്കു‌മെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

ആഘാതശേഷ് വിലയിരുത്തിയശേഷമേ പുതിയ ചുഴലിക്കാറ്റിനു പേരിടുകയുള്ളു. ചുഴലിക്കാറ്റിന്റെ വേഗവും പ്രഹരശേഷിയും വർധിച്ചാൽ ഇത് ശ്രീലങ്കൻ തീരം വരെ എത്തും. അങ്ങനെയെങ്കിൽ ഇത് കേരളത്തീരത്തും കടൽക്ഷോഭത്തിനു കാരണമായേക്കും.

ആന്ധ്രാ, തമിഴ്നാട് തീരമേഖലയിൽ മൂന്ന് ദിവസത്തെ ജാഗ്രതാനിർദേശം നൽകി കഴിഞ്ഞു. മത്സ്യത്തൊഴിലാളികളോട് കടലിലേക്ക് പോകരുതെന്ന് പ്രത്യേക നിർദേശം നൽകി കഴിഞ്ഞു. കടൽ പോയവർ ഉടൻ തിരികെയെത്താനും നിർദേശമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :