തെലുങ്കിലും താരമായി മോഹൻലാൽ! താരത്തിനു ആന്ധ്രാപ്രദേശ് സ്റ്റേറ്റ് അവാർഡ്!

തെലുങ്കിൽ തിളങ്ങി മോഹൻലാൽ!

aparna| Last Updated: ബുധന്‍, 15 നവം‌ബര്‍ 2017 (10:34 IST)
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനു ആന്ധ്രാസർക്കാരിന്റെ സംസ്ഥാന അവാർഡ്. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടനുള്ള അവാർഡാണ് ആന്ധ്രാ സർക്കാർ താരത്തിനു നൽകിയത്. ഇത് ആദ്യമായിട്ടാണ് ഒരു മലയാള നടന് അന്ധ്രാപ്രദേശ് സർക്കാറിന്റെ സംസ്ഥാന അവാർഡ് ലഭിക്കുന്നത്.

ജനതാ ഗാരേജിലെ അഭിനയത്തിനു ജൂനിയർ എൻ ടി ആറിനാണ് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. കോരാട്ടാല ശിവ സംവിധാനം ചെയ്ത ‘ജനതാ ഗ്യാരേജ്’ അദ്ദേഹത്തിനു മികച്ച സംവിധായകൻ എന്ന അവാർഡും നേടിക്കൊടുത്തു.

ജൂനിയര്‍ എന്‍ ടി ആര്‍, ഉണ്ണി മുകുന്ദൻ, സമാന്ത, നിത്യാ മേനോൻ തുടങ്ങിയ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :