ഇന്‍ഡിഗോ എയര്‍ലൈന്‍സ്: പുനെയ്ക്ക് നോണ്‍സ്റ്റോപ് സര്‍വീസ്

തിരുവനന്തപുരം, ഇന്‍ഡിഗോ, ബാംഗ്ലൂര്‍, പൂനെ thiruvananthapuram, indigo, bangalore, pune
തിരുവനന്തപുരം| Sajith| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (11:47 IST)
രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍സ് എന്ന് അവകാശപ്പെടുന്ന ഇന്‍‍ഡിഗോ, തിരുവനന്തപുരത്തു നിന്ന് പുനയിലേക്ക് ദിവസേനയുള്ള പുതിയ നോണ്‍ സ്റ്റോപ് വിമാന സര്‍വീസ് ആരംഭിച്ചു. ദിവസവും ഉച്ചകഴിഞ്ഞ് 03.30 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വിമാനം 06.50 നു പുനയിലെത്തും. ടിക്കറ്റ് നിരക്ക് 3,298 രൂപയാണ്.

ഇതിനൊപ്പം തിരിച്ചുള്ള വിമാനം പുനയില്‍ നിന്ന് രാത്രി 10.15 നു പുറപ്പെട്ട് അടുത്ത ദിവസം വെളുപ്പിനു 01.30 ന് തിരുവനന്തപുരത്തെത്തും. ഇതിന്‍റെ യാത്രക്കൂലി 3,245 രൂപയാണ്.



ഇതിനൊപ്പം ബാംഗ്ലൂരിലേക്കും പുതിയൊരു പ്രതിദിന നോണ്‍ സ്റ്റോപ് സര്‍വീസ് ആരംഭിച്ചു. ഇതോടെ തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോയുടെ പ്രതിദിന നോണ്‍ സ്റ്റോപ് വിമാന സര്‍വീസുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു.

തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് ശേഷം 03.30 നു പുറപ്പെടുന്ന വിമാനം ബാംഗ്ലൂരില്‍ 04.40 ന് എത്തും. യാത്രക്കൂലി 1,380 രൂപ. തിരിച്ച് ബാംഗ്ലൂരില്‍ നിന്ന് രാത്രി 12.20 നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 01.30 ന് തിരുവനന്തപുരത്തെത്തും. 1,590 രൂപയാണു യാത്രക്കൂലി. കമ്പനി പ്രസിഡന്‍റ് ആദിത്യഘോഷ് അറിയിച്ചതാണിക്കാര്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :