തിരുവനന്തപുരം|
Sajith|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (12:33 IST)
തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് 13 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മധുര ഉസലംപെട്ട് സ്വദേശി വീരമണി എന്ന 40 കാരനും അറസ്റ്റിലായി.
നേമം റയില്‍വേ സ്റ്റേഷനില്‍ വച്ച് ഷാഡോ പൊലീസാണ് ഇയാളെ വലയിലാക്കിയത്. കഴിഞ്ഞയാഴ്ച രണ്ടര കിലോ കഞ്ചാവുമായി ഉണ്ടപ്പാറ സ്വദേശി ഷറഫിനെ പിടികൂടിയിരുന്നു. ഇയാള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് വീരമണിയാണെന്ന് കണ്ടെത്തിയിരുന്നു.
തലസ്ഥാനത്തെ പ്രമുഖ കഞ്ചാവ് വിതരണക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.