ധോണിയുടെ വീട്ടില്‍ മോഷണം; എല്‍സിഡി ടിവി നഷ്ടപ്പെട്ടു

ഞായറാഴ്ചയാണ് മോഷണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.

Last Modified വ്യാഴം, 2 മെയ് 2019 (15:38 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മോഷണം. ഞായറാഴ്ചയാണ് മോഷണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. വീട്ടിൽ നിന്ന് ഒരു എൽസിഡി ടിവി മോഷണം പോയി.

വിക്രം സിംഗ് എന്നയാൾക്ക് ധോണി വാടകയ്ക്ക് നൽകിയ നോയിഡയിലുള്ള വീട്ടിൽ നിന്നാണ് മോഷണം പോയത്. വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതു ചെയ്തവരിൽ ഒരാളെയാണ് കാണാതായത്. ഇയാളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

പായ്ക്ക് ചെയ്ത നിലയില്‍ മൂന്ന് എല്‍സിഡി ടിവികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് മോഷണം പോയത്. വിക്രം സിംഗിന്റെ പരാതി പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഒരാളെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :