എന്തിനാണ് സമരം ചെയ്യുന്നതെന്ന് അവർക്ക് തന്നെ അറിയില്ല: കർഷക സമരത്തെ പരിഹസിച്ച് ഹേമമാലിനി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 13 ജനുവരി 2021 (13:10 IST)
ഡല്‍ഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയൂന കർഷകരെ പരിഹസിച്ച് ബിജെപി എംപി ഹേമമാലിനി. മറ്റാരുടെയോ നിർദേശപ്രകരമാണ് കർഷകർ സമരം ചെയുന്നത് എന്ന് പറഞ്ഞ ഹേമമാലിനി കാർഷിക നിയമങ്ങൾക്ക് എന്താണ് കുഴപ്പം എന്ന് ചോദ്യം ഉന്നയിയ്ക്കുകയും ചെയ്തു. 'സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്താണെന്നും അവര്‍ക്ക് അറിയില്ല. മറ്റാരോ ആവശ്യപ്പെട്ടിട്ടാണ് അവര്‍ സമരം ചെയ്യുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്' എന്നായിരുന്നു ഹേമമാലിനിയുടെ പ്രതികരണം. കർഷക സമരങ്ങളെ അതിക്ഷേപിച്ച് നേരത്തെയും നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :