1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vaccination hits hurdle in bengal

കോവിൻ ആപ്പിൽ തകരാർ, ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു

വാക്‌സിൻ
വാക്‌സിന്‍ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിഡ് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് (കോവിന്‍) ആപ്പിൽ സാങ്കേതിക പ്രശ്‌നം നേരിട്ടതിനെ തുടർന്ന് ബംഗാളിൽ ആദ്യദിനം തന്നെ വാക്‌സിൻ വിതരണം തടസ്സപ്പെട്ടു.
 
വാക്‌സിന്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  സാങ്കേതിക പ്രശ്‌നം നേരിട്ടതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ആപ്പ് വഴി സന്ദേശങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറുന്നതിലും തടസം നേരിട്ടു.  പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബെവ്‌‌ക്യു ആപ്പ് ഒഴിവാക്കി, ഇനി ബുക്ക് ചെയ്യാതെയും മദ്യം