തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍

ന്യൂഡല്‍ഹി| Last Modified വെള്ളി, 16 ജനുവരി 2015 (16:26 IST)
സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസി.

രണ്ട് ദിവസത്തിനകം പ്രധാനപ്പെട്ട ആളുകളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുമെന്നും തുടര്‍ന്ന് തരൂരിനെ ചോദ്യം ചെയ്യുമെന്നുമാണ് ബസി പറഞ്ഞത്. ഇതുകൂടാതെ സുനന്ദയുടെ ആന്തരാവയവ സാമ്പിളുകള്‍ പരിശോധനക്കായി വിദേശത്തേക്കായക്കുമെന്നും ബസി പറഞ്ഞു.

അതിനിടെ സുനന്ദയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വിമാനയാത്രയില്‍
സുനന്ദയും തരൂരും വഴക്കടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇത്
വിമാന ജീവനക്കാര്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍‍. ഇതുകൂടാതെ അന്വേഷണത്തെ സ്വാധീനിക്കാന്‍ തരൂര്‍ ശ്രമിച്ചതായി ഡോ സുധീര്‍ ഗുപ്ത
അന്വേഷണ സംഘത്തിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :