തിരുവനന്തപുരം|
Last Modified ബുധന്‍, 14 ജനുവരി 2015 (15:01 IST)
ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡെല്‍ഹി പൊലീസ്. കേസില്‍ ശശി തരൂരിന്റെ സഹായികളെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്തു. നേരത്തെ സുനന്ദയുടെ സഹോദരനും മകനും ശശി തരൂരിനെ അനുകൂലമായി മൊഴിനല്‍കിയിരുന്നു. സുനന്ദ പുഷ്കര്‍ തരൂരുമൊത്തുള്ള വിവാഹ ജീവിതത്തില്‍ സന്തുഷ്ടയായിരുന്നെന്നും
ശരീരികമര്‍ദ്ദനം ഏറ്റതായി സുനന്ദ പരാതി പറഞ്ഞിട്ടില്ലെന്നുമാണ് സുനന്ദയുടെ സഹോദരന്‍ മൊഴി നല്‍കിയത്.
സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടായിരുന്നെന്നും
ചികിത്സയുടെ ഭാഗമായി ധാരാളം മരുന്നുകള്‍ സുനന്ദ കഴിച്ചിരുന്നതായുമാണ് സുനന്ദയുടെ മകന്‍ ശിവ് മേനോന്‍ മൊഴി നല്‍കിയത്. അതിനിടെ സുനന്ദ പുഷ്കര്‍ സുഖമില്ലാതെ മുറിയില്‍ കിടക്കുന്നത് കണ്ടിട്ടും അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശശി തരൂര്‍ തയ്യാറായില്ലെന്ന് തരൂരിന്റെയും സുനന്ദയുടെയും കുടുംബസുഹൃത്ത് സഞ്ജയ് ദേവന്‍
അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.