സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (15:27 IST)
പച്ചക്കറി വില്‍പ്പനക്കാരന്‍ വനിത അസിസ്റ്റന്റ് കമ്മീഷണറുടെ കൈവിരലുകള്‍ മുറിച്ചുമാറ്റി. മഹാരാഷ്ട്രയിലാണ് സംഭവം. അമര്‍ജിത് യാദവ് എന്നയാളാണ് മഞ്ചവാട അസിസ്റ്റന്റ് കമ്മീഷണര്‍ കല്‍പിത പിമ്പിളിന്റെ കൈവിരലുകള്‍ മുറിച്ചുമാറ്റിയത്. ഇവരുടെ ബോഡിഗാര്‍ഡിന്റെ ഒരുവിരലും നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരെ രണ്ടുപേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പച്ചതായി സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ഖൈര്‍നര്‍ അറിയിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റുചെയ്തിട്ടുണ്ട്.