കേരളവും മഹാരാഷ്ട്രയും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂലൈ 2021 (13:43 IST)
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്താകമാനം അടച്ചിട്ട തിയേറ്ററുകൾ തുറക്കുന്നു. രാജ്യത്തെ 4,000 തിയേറ്ററുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുക്അളെ പ്രവേശിപ്പിക്കാൻ വ്യത്യസ്‌ത സംസ്ഥാനസർക്കാരുകൾ തീരുമാനിച്ചു. തെലങ്കാനയിൽ മാത്രം 100 ശതമാനം ആളുകളെയും പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കേരളത്തിലും മഹാരാഷ്ട്രയിലും തിയേറ്ററുകൾ തുറക്കാൻ അനുമതിയില്ല. രണ്ട് സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ നിരക്ക് കുറയാത്തതിനാൽ തിയേറ്ററുകൾ സമീപഭാവിയിൽ തുറന്നേക്കില്ലെന്നാണ് സൂചന.

അതേസമയം രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും.ഹോളിവുഡ് ചിത്രം മോര്‍ട്ടല്‍ കോംപാക്ട്, തെലുങ്ക് ചിത്രങ്ങളായ ഇഷ്‌ക്, തിമ്മാരുസു, നരസിംഹപുരം തുടങ്ങിയ ചിത്രങ്ങളാണ് തിയേറ്റർ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :