aparna shaji|
Last Updated:
തിങ്കള്‍, 21 മാര്‍ച്ച് 2016 (17:56 IST)
അജിത്തിന്റെ അമ്പത്തിയേഴാമത്തെ ചിത്രത്തിൽ
നയൻതാര അഭിനയിക്കുന്നില്ല പകരം അനുഷ്ക ഷെട്ടി. നിലവിൽ ബാഹുബലി-2, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളിൽ ഒരേസമയം അഭിനയിക്കുകയാണ് നടി. ഇപ്പോഴിതാ തല അജിത്തിന്റെ 57-മത്തെ ചിത്രത്തിലും അനുഷ്ക നായികയായി എത്തുന്നു.
ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആദ്യം പരിഗണിച്ചിരുന്നത്
തമന്ന ഭാട്ട്യയെ ആയിരുന്നു. എന്നാൽ ചിത്രത്തിലെ നായിക കഥാപാത്രത്തിന് അനുയോജ്യം നയൻതാരയാണെന്ന് പറഞ്ഞ് താരത്തെ സമീപിക്കുകയായിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾക്കൊന്നും നയൻസ് ഡേറ്റ് കൊടുക്കുന്നില്ലെന്നാണ് പാപ്പരാസികൾ പറയുന്നത്. താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനാലാണ് ഇപ്പോള്‍ അനുഷ്ക ഷെട്ടിയെ ചിത്രത്തിലേക്ക് പരിഗണിക്കാന്‍ കാരണമെന്നാണ് കേള്‍ക്കുന്നത്.
വേതാളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. വെട്രിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും.