'റാസ്‌കല്‍' ആകാന്‍ അജിത് ഇല്ല; പകരം രജനീകാന്ത്!!!

ചെന്നൈ, സിനിമ, നയന്‍താര, കബലി chennai, cinema, nayan thara, kabali
ചെന്നൈ| Sajith| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (19:20 IST)
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രമായ 'ഭാസ്‌കര്‍ ദ റാസ്‌കലി'ന്റെ തമിഴ് റീമേക്കിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മമ്മൂട്ടി ചെയ്ത കേന്ദ്ര കഥാപാത്രത്തിന്റെ വേഷത്തിലേക്ക് ഏറ്റവും അവസാനം ഉയര്‍ന്നുവന്ന പേര് തമിഴകത്തിന്റെ 'തല' അജിത്തിന്റേതായിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സംവിധായകന്‍ സിദ്ദിഖ് രംഗത്തെത്തി. അജിത്തിനു പകരം രജനീകാന്താണ് തമിഴ് റീമേക്കില്‍ നായകനാകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ തമിഴ് തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായെന്നും അത് രജനീകാന്തിന് ഇഷ്ടമായെന്നും സിദ്ദിഖ് പറഞ്ഞു. തമിഴകത്തിന്റെ പശ്ചാലത്തിന് അനുസരിച്ച് ചിത്രത്തില്‍ വേണ്ട മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രത്യേകിച്ച് രണ്ടാം പകുതിയിലാണ് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയന്‍താരയായിരുന്നു മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത്. എന്നാല്‍ റീമേക്കില്‍ മറ്റു താരങ്ങളെ നിര്‍ണയിച്ചു വരുന്നതേയുള്ളുവെന്നും സിദ്ദിഖ് പറഞ്ഞു. ഇപ്പോള്‍ ശങ്കര്‍ ചിത്രമായ യന്തിരന്‍2 ന്റെയും
കബലിയുടെയും തിരക്കിലാണ് രജനികാന്ത്. അതിനു ശേഷമായിരിക്കും അദ്ദേഹം സിദ്ദിഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിദ്ദിഖ് തിരക്കഥ നിര്‍വഹിച്ച് ലാല്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'കിംഗ് ലയറി'ന്റെ അവസാനഘട്ട ജോലിയിലാണ് ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ സംവിധായകന്‍. നേരത്തെ ദിലീപ് ചിത്രമായ ബോഡി ഗാര്‍ഡ്
ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്ത് സിദ്ധിഖ് വന്‍വിജയമാക്കി മാറ്റിയിരുന്നു. ഈ വിജയം ഇവിടേയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :