ഭൂമി തട്ടിപ്പ്: പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്

കടകംപള്ളി ഭൂമി തട്ടിപ്പ് , പൊലീസ് , സലിംരാജ് , അറസ്റ്റ് , ജാമ്യം
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (07:49 IST)
കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻഗൺമാൻ സലിംരാജ് അടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ സിബിഐ പ്രത്യേക കോടതി ഇന്നു വിധി പറയും. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടു സിബിഐ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.

പ്രതികള്‍ക്കു ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അവര്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും തെളിവു നശിപ്പിക്കുന്നതിനും ഇടയാക്കും. ആസൂത്രിതമായ തട്ടിപ്പാണു പ്രതികള്‍ നടത്തിയിട്ടുള്ളതെന്നും ഇതിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒന്നാംപ്രതി സികെ ജയറാം, രണ്ടാം പ്രതിയും സലീംരാജിന്റെ സഹോദരീ ഭർത്താവുമായ സിഎച്ച് അബ്ദുൾ മജീദ്, മൂന്നാം പ്രതി എ നിസാർ, പത്താം പ്രതി എഎം അബ്ദുൾ അഷറഫ് എന്നിവരും 24 ആം പ്രതിയും ഡെപ്യൂട്ടി തഹസീൽദാറുമായ വിദ്യോദയ കുമാർ, 28ആം പ്രതി എസ്എം സലീം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :