ഭീകരവാദത്തിനു ജാതിയും മതവുമില്ല, നേരിടുന്നതില്‍ സര്‍ക്കാരിനു വിവേചനവുമില്ല: രാജ്നാഥ് സിംഗ്

ന്യുഡല്‍ഹി| VISHNU N L| Last Modified വെള്ളി, 31 ജൂലൈ 2015 (13:58 IST)
ഭീകരവാദം നേരിടുന്നതില്‍ സര്‍ക്കാരിന് വിവേചനമില്ലെന്നും
ഭീകരത, ഭീകരത തന്നെയാണ്. അതിന് ജാതിയും മതവുമില്ല എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ഭീകരാക്രമണം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു സിംഗ്.

ഏഴു പേരുടെ മരണത്തിനിടയായ ഗുര്‍ദാസ്പുരില്‍ ആക്രമണം നടത്തിയവര്‍ പാകിസ്താനില്‍ നിന്നും എത്തിയ ഭീകരരാണ്. രവി നദി മറികടന്നാണ് അവര്‍ രാജ്യത്ത് പ്രവേശിച്ചത്. മുന്‍പ് നടന്ന പല നുഴഞ്ഞുകയറ്റ ശ്രമങ്ങളും തകര്‍ക്കാന്‍ സുരക്ഷാസേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആക്രമണത്തെ പാര്‍ലമെന്റ് ഒറ്റക്കെട്ടായി അപലപിക്കണം. ഭീകരരെ നേരിട്ട് വീരമൃത്യു വരിച്ച എസ്.പി ബല്‍ജീത്ത് സിംഗ് രക്തസാക്ഷിയാണെന്നും സിംഗ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ഭീകരവാദത്തിന് ജാതിയോ മതമോ ഇല്ല. അതിനെ നേരിടുന്നതില്‍ പാര്‍ലമെന്റിനും രാജ്യത്തിനും ഭിന്നത പാടില്ലെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. മുന്‍ യുപിഎ സര്‍ക്കാര്‍ കണ്ടുപിടിച്ച 'ഹിന്ദു ഭീകരവാദികള്‍' എന്ന വാദം ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടിനെ ദുര്‍ബലമാക്കിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :