അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന്റെ ഭീഷണി അതിരൂക്ഷമായ സാഹചര്യത്തിലും പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനുള്ള കേരള യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം
- ശിവഗിരി ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചത് ജനങ്ങളുടെ വിജയമെന്ന് രമേശ് ചെന്നിത്തല
- 24 മണിക്കൂറിനിടെ 418 മരണം, 18,522 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,66,840
- നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരമുള്ള ഇന്ത്യന്‍ ആപ്പുകള്‍ ഏതൊക്കെയെന്നറിയാം
- നന്നായി മൊരിഞ്ഞ ദോശയാണെന്ന് കരുതിയോ ? വ്യാഴത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം !
കറാച്ചിയ്ക്ക് സമാനമായ ആക്രമണം നടത്തും, താജ് ഹോട്ടലിന് ഭീകരാക്രമണ ഭീഷണി
മുംബൈ: താജ് ഹോട്ടലിൽ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനിൽനിന്നും ഫോൺ സന്ദേശം. പാകിസ്ഥാനിലെ കറാച്ചിയിൽ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉണ്ടാകും എന്നാണ് ഭീഷണി. അജ്ഞാത ഫോൺ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ താജ് ഹോട്ടലിന്റെ സുരക്ഷ വർധിപ്പിച്ചു.
പാകിസ്ഥാനിലെ കറാച്ചിയിൽനിന്നുമാണ് ഫോൺ സന്ദേശം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ സായുധ തീവ്രവാദികൾ ബോംബാക്രമണം നടത്തും എന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം കറച്ചി സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർ മരണപെട്ടിരുന്നു. ആയുധ ധാരികളായ നാല് തീവ്രവാദികൾ സ്റ്റ്പ്പോക് എക്സ്ചേഞ്ചിൽ ആക്രമണം നടത്തുകയായിരുന്നു