ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (13:21 IST)
ദീപാവലി ആഘോഷവേളയില്‍ രാജ്യത്ത് തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്നില്ല. രാജ്യമെമ്പാടും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. ദീപാവലി മുന്നില്‍ കണ്ട് എല്ലാ സംസ്ഥാനങ്ങളും മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ആരാധാനാലയങ്ങളിലും മറ്റും സുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി. സര്‍ക്കാരിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. വിനായക ചതുര്‍ഥി, ദുര്‍ഗാ പൂജ, ബക്രീദ് ആഘോഷ വേളകളില്‍ ചില സ്ഥലങ്ങളില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതുമുന്നില്‍ കണ്ട് സാമുദായിക സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും സിംഗ് അറിയിച്ചു.
ഡല്‍ഹി ചാണക്യപുരിയില്‍ ദേശീയ പൊലീസ് സ്മാരകം സ്ഥാപിക്കും. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനം ഈ മാസം തന്നെ ആരംഭിക്കാനായേക്കുമെന്നും സിംഗ് പറഞ്ഞു.