Last Updated:
തിങ്കള്‍, 10 ഫെബ്രുവരി 2020 (14:51 IST)
കണ്ണൂര്‍ കതിരൂരില്‍ ആര്‍എസ്‌എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിച്ചേക്കും. കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ ഡയറക്‌ടര്‍ രഞ്‌ജിത് സിന്‍ഹ വ്യക്‌തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം സംബന്ധിച്ച വിഞ്‌ജാപനം ഉടന്‍ ഇറങ്ങുമെന്നും അന്വേഷണം ഉടന്‍ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മനോജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച രാജ്‌നാഥ് സിംഗ് കേസ് സിബിഐ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നു.