ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദെന്ന് പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (09:00 IST)
ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദെന്ന് പൊലീസ്. ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു പൊലീസ് ബസിനുനേരെ രണ്ടുഭീകരര്‍ ആക്രമണം നടത്തിയത്. രണ്ടുപൊലീസുകര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 14 പേര്‍ക്കാണ് പരിക്കേറ്റത്. കശ്മീര്‍ പൊലീസിന്റെ ഒന്‍പതാം ബറ്റാലിയിലെ പൊലീസുകാരാണ് ബസിലുണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :