ജമ്മുകശ്മീരില്‍ നാലു ഭീകരരെ വധിച്ച് സുരക്ഷ സേന

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (20:30 IST)
ജമ്മുകശ്മീരില്‍ നാലു ഭീകരരെ വധിച്ച് സുരക്ഷ സേന. കുല്‍ഗാമിയിലെ പോംഭായി, ഗോപാല്‍പ്പോര എന്നിവിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്തുന്ന ഭീകര സംഘടനയായ ടിആര്‍എഫിന്റെ കമാന്‍ഡര്‍ അഫാഖിനെ സൈന്യം വധിച്ചിട്ടുണ്ട്. ഭീകരരില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം പുല്‍വാമയില്‍ സ്‌ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ കശ്മീര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :