അനുബന്ധ വാര്‍ത്തകള്‍
- അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച് ചൈനയുടെ പ്രകോപനം, യുദ്ധ വിമാനങ്ങളും ചിനുക് ഹെലികോപ്റ്ററുകളും സജ്ജമാക്കി ഇന്ത്യ
- തിരുവനന്തപുരത്ത് 24മണിക്കൂറിനിടെ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല
- ഒറ്റദിവസം 14,516 പേർക്ക് രോഗബാധ, 375 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്
- ലോകം കടന്നുപോകുന്നത് കൊവിഡ് ഒരുക്കിയ ഏറ്റവും അപകടകരാമായ ഘട്ടത്തിലൂടെ എന്ന് ലോകാരോഗ്യ സംഘടനാ തലവൻ
- യുദ്ധവിമാനങ്ങൾ അതിർത്തിയിൽ വിന്യസിച്ചതായി റിപ്പോർട്ടുകൾ, വ്യോനസേന മേധവി ലഡാക്കിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതന് നടത്തുന്ന കാല്നടപദയാത്ര ഇന്ന് ശിവഗിരിയില്‍ സമാപിക്കും
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതന് നടത്തുന്ന കാല്നടപദയാത്ര ഇന്ന് ശിവഗിരിയില്‍ സമാപിക്കും. സമാപന സമ്മേളനം ശിവഗിരിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസങ്ങളായി തുടര്‍ന്ന് വരുന്ന പദയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, വിവിധ സമുദായ സംഘടനകളും സ്വീകരണം നല്കി,.വ്യാഴ്ച അരുവിപ്പുറത്ത് നിന്ന് ആരംഭിച്ച് 80 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ഇന്ന് വൈകുന്നേരം ശിവഗിരിയില്‍ സമാപിക്കുന്നത്. വൈകുന്നേരം ശിവഗിരിയില്‍ നടക്കുന്ന സമാപനയോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ് എം.പി, വിവിധ സമുദായ നേതാക്കള്‍, സാംസ്കാരികനായകര്‍, തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി ഒ .ബി.സി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.അജിരാജകുമാര്‍ അറിയിച്ചു.