ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 31 ജൂലൈ 2014 (11:17 IST)
വിദേശ നിക്ഷേപകര്‍ക്ക് ഇപ്പോള്‍
ഇന്ത്യ ഒരു സുരക്ഷിത സ്ഥാനമാണെന്നു തോന്നുന്നു. നാള്‍ക്കുനാള്‍ നിക്ഷേപം കൂടി വരുന്നതിനിടെ അധികമാരും ശ്രദ്ധിക്കാതിരുന്ന ടെലികോം മേഖലയിലും നിക്ഷേപം എത്താന്‍ തുടങ്ങിയിരിക്കുന്നു! അതേ ടെലികോം മേഖലയാണ് ഇപ്പോള്‍ സംഭവമായിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ രണ്ടുമാസത്തിനിടെ ഈ മേഖലയിലേക്ക് എത്തിയ വിദേശ നിക്ഷേപത്തിന്റെ കണക്ക് നോക്കിയാല്‍ അമ്പരന്നു പോകും. 150 കോടി അമേരിക്കന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഈ മേഖലയിലേക്ക് ചുരുങ്ങിയ സമയത്തിഉള്ളില്‍ എത്തിയിട്ടുള്ളത്.
2013-14 ല്‍ 130 കോടി ഡോളര്‍ മാത്രമാണ് ടെലികോം മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപമായി എത്തിയത് എന്നറിയുമ്പോളാണ് ഈ നേട്ടം. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം ഈയടുത്ത് കേന്ദ്രസര്‍ക്കാര്‍ എടുത്തിരുന്നു. ഇത് നിക്ഷേപ സാഹചര്യത്തിന് കൂടുതല്‍ അനുകൂല ഘടകമായി.
2010 4G സ്പെട്രം നേടിയ സേവന ദാതാക്കള്‍ തങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി നിക്ഷേപം സ്വീകരികാന്‍ തുടങ്ങുമ്പോള്‍ വിദേശ നിക്ഷേപം സര്‍വ്വകാല റെക്കോര്‍ഡിലെത്തുമെന്നാണ് കരുതുന്നത്.