സിയോമി ചൈനീസ് ചാരനോ?

മുംബൈ| VISHNU.NL| Last Updated: ബുധന്‍, 30 ജൂലൈ 2014 (18:28 IST)
ഇന്ത്യന്‍ വിപണിയില്‍ വ്യാപകമായി വിറ്റു പൊകുന്ന ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകള്‍ സുരക്ഷിതമല്ലെന്ന വിവരവുമായി ജര്‍മ്മന്‍ സെക്യൂരിറ്റി കമ്പനി രംഗത്തെത്തി. ചൈനീസ് കമ്പനികള്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫൊണുകളില്‍ അതിന്റെ ഉപയോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ചാര സോഫ്റ്റ്വയറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് ജര്‍മ്മന്‍ കമ്പനി പുറത്തു വിട്ട രേഖകളില്‍ പറയുന്നത്.

ചൈനീസ് ആപ്പിള്‍ ഫോണ്‍ എന്നറിയപ്പെടുന്ന സിയോമിയില്‍ പോലും ഇത്തരത്തിലുള്ള ദുഷ്ട പ്രോഗ്രാമുകള്‍ ഉണ്ടെന്ന് തെളിവുകള്‍ സഹിതം സെക്യൂരിറ്റി കമ്പനി പറയുന്നു.
തായ് വാനില്‍ ഓ സി വര്‍ക്ക്‌ ബഞ്ച് എന്ന മാസികയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ തോതില്‍ വിറ്റഴിയുന്ന ഒരു ചൈനീസ് സ്മാര്‍ട്ട്‌ ഫോണ്‍ ആണ് സിയോമി. ആപ്പിള്‍ ഐ ഫോണില്‍ നിന്നും ലഭിയ്ക്കുന്ന എല്ലാ ഗുണഗണങ്ങളും ഉപയോക്താവിനു നല്‍കുമ്പോഴും ഇതിന് വില 13,999 രൂ‍പ മാത്രമേയുള്ളു. അത് കൊണ്ടു തന്നെ കഴിഞ്ഞ ദിവസം മാത്രം സിയോമിയുടെ എംഐ ത്രീ എന്ന സ്മാര്‍ട് ഫോണ്‍ അഞ്ചു സെക്കന്‍ഡുകൊണ്ട് 10,000 ഹാന്‍ഡ് സെറ്റുകളും വിറ്റ് എല്ലാ റെക്കോഡുകളും ഭേദിച്ചിരുന്നു.

സിയോമിയുടെ റെഡ്മി നോട്ട് എന്ന ബജറ്റ് സ്മാര്‍ട്ട്‌ഫോണിലാണ് ഇപ്പോള്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ വൈ ഫൈ,3ജി തുടങ്ങിയവായുമായി ബന്ധിക്കുന്ന സമയത്ത് ഫോണില്‍ നിന്ന് കമ്പനി സെര്‍വറിലേയ്ക്ക് ഫോണിന്റെ ഉടമസ്ഥന്‍ അറിയാതെ ഫോണില്‍ ഉള്ള ചിത്രങ്ങളും സന്ദേശങ്ങളും അടക്കം എല്ലാ വിവരങ്ങളും പോകുന്നതായാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

എംഐ ത്രീയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ഫോണ്‍ ആണ് റെഡ്മി നോട്ട്. വിവരം പുറത്തു വന്നത് കമ്പനിയുടെ വില്‍പ്പനയേ ബാധിക്കാനിടയുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളേ പറ്റി സിയോമി കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :