മുഖ്യമന്ത്രിപദം: വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് മാണി

തിരുവനന്തപുരം| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (16:33 IST)
തന്റെ മുഖ്യമന്ത്രിപദം സംബന്ധിച്ച് ഇടതുപക്ഷം ഉറപ്പുനല്‍കിയെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് ധനമന്ത്രി കെ എം മാണി. കോടിയേരിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. കോടിയേരിയെ നിയമസഭയില്‍ മാത്രമാണ് കണ്ടതെന്നും കെ എം മാണി പറഞ്ഞു.

അത്തരമൊരു ചര്‍ച്ച പ്രസക്തമല്ല. അങ്ങനെയൊരു അവകാശവാദവും ഇല്ല. ചിലയാളുകളുടെ മനസില്‍ തോന്നിയ ആശയമാണിത്. മുഖ്യമന്ത്രിപദം സംബന്ധിച്ച നയം വ്യക്തമാക്കണമെന്ന പന്തളം സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി കൊടുക്കേണ്ട ആവശ്യമില്ല. താനെപ്പോള്‍ വായ് തുറക്കണമെന്ന് തനിക്കറിയാമെന്നും മാണി വ്യക്തമാക്കി.

ഇടുക്കിയില്‍ പട്ടയം കൊടുക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിന് ഗവണ്‍‌മെന്റിന്റെ ചില നടപടികളുണ്ട്. റവന്യൂമന്ത്രി പട്ടയം കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി ചൂണ്ടിക്കാട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :