1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Television blasted, 3 children died

ടി വി പൊട്ടിത്തെറിച്ച് മൂന്ന്‌ കുട്ടികൾക്ക് ദാരുണാന്ത്യം !

വാർത്ത
ലക്‌നൗ: ടി വി പൊട്ടിത്തെറിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചു. ടി വി പൊട്ടിത്തെറിച്ചതോടെ ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് കുട്ടികൾ മരിച്ചത്. ഉത്തർ പ്രദേശിലെ ലക്നൌവിലാണ് സംഭവം. കുട്ടികൾ ഉറങ്ങിയിരുന്ന മുറിയിൽ ടി വി പൊട്ടിത്തെറിക്കുകയായിരുന്നു.
 
സംഭവ സമയം വീട്ടിൽ മാതാപിതാക്കൾ ഉണ്ടായിരുന്നില്ല. ഇതോടെ കുട്ടികളെ മുറിയിൽ നിന്നും മാറ്റാൻ സാധിച്ചില്ല. മുറിയിൽ വിഷപ്പുക നിറഞ്ഞതോടെ ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. ഷോർട്ട് സെർക്യൂട്ടാണ് ടെലിവിഷൻ പൊട്ടിത്തെറിക്കാൻ കാരണമായത് എന്ന് എന്നാണ് പ്രാഥമിക നിഗമനം. എട്ടുവയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽ മരിച്ചത്. 
അടുത്ത ലേഖനം
ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണ്; സുരേഷ് ഗോപി കളക്‍ടര്‍ക്ക് വിശദീകരണം നല്‍കി