രാമക്ഷേത്രം വിട്ടൊരു കളിയില്ല, വടക്കേ ഇന്ത്യയിൽ അയോധ്യയും, തേക്കേ ഇന്ത്യയിൽ ശബരിമലയും ഉയർത്തിക്കാട്ടിയുള്ള ബി ജെ പി തന്ത്രം വിലപ്പോകുമോ ?

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (15:06 IST)
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും എന്ന് പ്രകടന പത്രികയിൽ പ്രധാന വാദ്ഗാനമായി ഉയർത്തിപ്പിടിച്ച് വടക്കേ ഇന്ത്യയിലെ ഹൈന്ദവ വോട്ടുകൾ ദ്രുവീകരിച്ചാണ് 2014ൽ ബി ജെ പി സർക്കാർ അധികാരത്തിലെത്തിയത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ക്യാം‌പെയിനുകൾക്കെല്ലാം അന്ന് അമരത്ത് നിന്ന് ബി ജെ പിയെ സഹായിച്ചത് ആർ എസ് എസ് ആയിരുന്നു

ഇതേ തന്ത്രം തന്നെയാണ് അഞ്ച് വർഷങ്ങൾക്കിപ്പുറവും ബി ജെ പി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ധാനങ്ങളിൽ ഒന്ന് അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കും എന്നത് തന്നെയാണ്. ഇതോടൊപ്പം തേക്കേ ഇന്ത്യയിൽ വീണുകിട്ടിയ ശബരിമലയെ കൂടി ഉയർത്തിപ്പിടിച്ചുള്ളതാണ് ബി ജെ പിയുടെ പ്രകടന പത്രിക.

ഭൂമി തർക്കത്തെ പൊൻ‌മുട്ടയിൽടുന്ന താറാവിനെ പോലെയാണ് ബി ജെ പി കണുന്നത് എന്ന് വ്യക്തം. എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെ പിയുടെ ഒരു പ്രധാന ക്യാംപെയിനാണ് ഇത്. സജീവമല്ലാതെ കിടക്കുന്ന കേസ് തിരഞ്ഞെടുപ്പ് കാലമടുക്കുമ്പോൾ എല്ലാ നിലയിലും സജീവമാകുന്നത് നമ്മൾ കാണാറുള്ളതാണ്.

എന്നാൽ നിലവിലെ സഹചര്യത്തിൽ അല്പം വ്യത്യാസം വന്നിട്ടുണ്ട്. കേസ് രമ്യമായി പരിഹരിക്കുന്നതിന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്. രണ്ട് തവണ പരാജയപ്പെട്ട മധ്യസ്ഥ ചർച്ചകൾ കുറച്ചുകൂടി കാര്യക്ഷമായ രീതിയിൽ ഒന്നു കൂടി നടത്താനായിരുന്നു കോടതിയുടെ തീരുമാനം. മധ്യസ്ഥ ചർച്ചകളിൽ സമവായം കണ്ടെത്തിയാൽ അതായിരിക്കും കേസിലെ അന്തിമ വിധി എന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്.

എന്നാൽ നിർമോഹി അഘാഡ, രാം ലല്ല എന്നീ സംഘടനകളും ഉത്തർ പ്രദേശ് സർക്കാരും മധ്യസ്ഥ ചർച്ചകൾ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത് എന്നതിനാൽ മധ്യസ്ഥ ചർച്ചകൾ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമുണ്ടാകാൻ സാധ്യതയില്ല. അതിനർത്ഥം തർക്കം ഇനിയും അനന്തമായി നീണ്ടുപോകും എന്നുതന്നെ. ഇത് ആർ എസ് എസിനെയും ബി ജെപിയെയും വലിയ രീതിയിൽ സഹായിക്കും.

വിഷയത്തിലേക്ക് വന്നുകഴിഞ്ഞാൽ വിശ്വാസികളുടെ ആചാരം സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയിൽ വിശദ വിവരണം സുപ്രീം കോടതി മുൻ‌പാകെ അവതരിപ്പിക്കും എന്ന് പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നു. ഇതു തന്നെ ആളുകളുടെ വികാരത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്.

പുന‌ഃപരിശോധനാ ഹർജികൾ കോടതി പരിഗണിച്ചു കഴിഞ്ഞു. നേരിട്ട് വാദം ഉന്നയിക്കാൻ സാധിക്കാത്തവർക്ക് വാദങ്ങൾ എഴുതി നൽകാനുള്ള അവസരവും കോടതി നൽകി. ഇനി കേസിൽ അന്തിമ വിധി പറയുക എന്നതാണ് കോടതിക്ക് മുന്നിലുള്ളത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഇനിയും കോടതിക്ക് മുന്നിൽ വിശദീകരണം നൽകും എന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം ...

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ജൂലായിലാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...