ഇനി വാട്ട്സ് ആപ്പിൽ സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യാൻ സാധിക്കില്ല, മാറ്റങ്ങൾ ഇങ്ങനെ !

Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (16:25 IST)
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് വാട്ട്സ് ആപ്പ്. സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യുന്നതിനെ പൂർണമായും നിയന്ത്രിക്കുന്ന സംവിധാനം കൊണ്ടുവരാനാണ് വാട്ട്സ് ആപ്പ് ഇപ്പോൾ തയ്യാറെടുക്കുന്നത്. വ്യാജ വാർത്തകളും പ്രചരണങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽനിന്നും സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന സംവിധാനമാണ് കൊണ്ടുവരുന്നത്. വാട്ട്സ് ആപ്പിലെ ഗ്രൂപ് സെറ്റിംഗ്സിൽ ഫ്രീക്വൻ‌ലി ഫോർവേർഡ് എന്ന ഒപ്ഷനിൽ ഗ്രൂപ്പിൽനിന്നും സന്ദേശങ്ങൾ ഫോർവേർഡ് ചെയ്യുന്നതിനെ പൂർണമായും നിയന്ത്രിക്കാൻ സാധിക്കും.

ഗ്രൂപ്പ് അഡ്മിനുകൾക്ക് മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകു. വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് വ്യാജ വാർത്തകൾ കൂടുതലായി പ്രചരിക്കുന്നത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം. വ്യാജ പ്രചരണങ്ങൾ തടയുന്നതിന്റെ ഭാഗമായി പരമാവധി ഫോർവേർഡ് സന്ദേശങ്ങളുടെ എണ്ണം അഞ്ചാക്കി കുറച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :