ശത്രുവിന്റെ ഹൃദയം പിളര്‍ത്തും, ആകാശത്തിന്റെ അധിപനാകും; തേജസ് പൂര്‍ണ സജ്ജം

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (12:49 IST)
തേജസ് അഥവാ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു യുദ്ധവിമാനം രാജ്യസുരക്ഷയ്ക്ക് പൂര്‍ണ സജ്ജമായി. പാക് ആകാശ ആക്രമണങ്ങളുടെ ഹൃദയമായ ജെഎഫ് 17 പോര്‍വിമാനങ്ങളെ നേരിടാൻ ഇന്ത്യയുടെ സ്വന്തം തേജസിനു നിഷ്പ്രയാസം സാധിക്കും. പ്രതിരോധ വികസന ഏജന്‍സിയായ ഡി‌ആര്‍ഡി‌ഒയുടെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമമാണ് തേജസിന്റെ പിറവിക്കു പിന്നില്‍.

ഉയരങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇന്ധനം നിറയ്ക്കാമെന്നത് തേജസിന്റെ പ്രത്യേകതയാണ്. മറ്റു യുദ്ധവിമാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ സംവിധാനം തേജസിന്റെ മാത്രം പ്രത്യേകതയാണ്. അതിര്‍ത്തികളിൽ സൈനികർക്ക് ഏറെ സഹായം ചെയ്യാൻ കഴിയുന്ന അത്യന്താധുനിക സൗകര്യങ്ങളോടെയാണ് തേജസ് നിർമിച്ചിരിക്കുന്നത്.

പ്രമുഖമായും പാക് ആക്രമനങ്ങളുടെ മുനയൊടിക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെങ്കിലും ഏത് വിദേശ യുദ്ധവിമാനങ്ങളെയും നേരിടാന്‍ തേജസ് സര്‍വ്വ സജ്ജമായിക്കഴിഞ്ഞതായാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. മിസൈലുകൾ, ആധുനിക ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ എന്നിവ വഹിക്കാനും വേണ്ടപോലെ ഉപയോഗിക്കാനും തേജസിനു ശേഷിയുണ്ട്.

നിലവില്‍ 2025ല്‍ വിരമിക്കാനൊരുങ്ങുന്ന മിഗ് വിമാനങ്ങള്‍ക്ക് പകരം തേജസിനെ വിന്യസിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഒറ്റ എഞ്ചിന്‍ മാത്രമുള്ള യുദ്ധവിമാനമാണ് തേജസ്. തേജസിന്റെ രണ്ടാം തലമുറ സൂപ്പര്‍ സോണിക് സ്പീഡില്‍ സഞ്ചരിക്കുന്ന ഇരട്ട എഞ്ചിനുള്ളതാകുമെന്നാണ് ഡി‌ആര്‍‌ഡിഒ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :