വിപണി നഷ്‌ടത്തോടെ തുടങ്ങി

സെന്‍സെക്‌സ് , നിഫിറ്റി , മാര്‍ക്കറ്റ് , ഇന്ത്യ
മുംബൈ| jibin| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (11:53 IST)
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 133 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
നിഫിറ്റി 8,100 നിലവാരത്തിലാണുള്ളത്. ഐടി, ഓട്ടോ, ബാങ്ക്, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നഷ്ടത്തില്‍. ടിസിഎസിന്റെ ഓഹരി വില മൂന്ന് ശതമാനം താഴ്ന്നു.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹന്ദുജ വെഞ്ച്വേഴ്‌സ്, ടിടികെ പ്രസ്റ്റീജ് തുടങ്ങിയ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളാണ് ഇന്ന് പുറത്തുവരാനിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :