ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടെന്ന് പറഞ്ഞപ്പോളാണ് ക്ലബ് വിട്ടത്: ഇയാന്‍ ഹ്യൂം

കേരള ബ്ളാസ്റേഴ്സ് , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , അത്ലറ്റികോ ഡി കൊല്‍ക്കത്ത
കൊല്‍ക്കത്ത| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (12:08 IST)
കേരള ബ്ളാസ്റേഴ്സ് തന്നെ വേണ്ടെന്നു പറഞ്ഞപ്പോഴാണ് താന്‍ ടീം വിട്ടതെന്നു മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം
ഇയാന്‍ ഹ്യൂം. കേരളത്തോട് വളരെയധികം സ്‌നേഹമുണ്ട്.
മത്സരക്രമം തയാറായപ്പോള്‍ ആദ്യം നോക്കിയതു കൊച്ചിയിലെ മത്സരത്തിന്റെ തീയതിയായിരുന്നുവെന്നും ഹ്യൂം പറഞ്ഞു.

കേരളത്തിനെതിരേ തന്റെ ടീം വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളികള്‍ തന്നെ സ്‌നേഹത്തോടെ വിളിക്കുന്ന ‘ ഹ്യൂമേട്ടന്‍ ’ എന്ന ഓമനപ്പേര് താന്‍ ഇഷ്‌ടപ്പെടുന്നുണ്ടെന്നും ഹ്യൂം പറഞ്ഞു. ഈ സീസണില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരമാണ് ഹ്യൂം. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഇന്ന് വൈകിട്ടാണ് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ മുഖ്യാതിഥിയായി എത്തുന്ന മത്സരം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 10 മണിക്കാണ്.

ആർത്തുവിളിക്കുന്ന പതിനായിരങ്ങൾ നൽകുന്ന പ്രോത്സാഹനത്തിന്റെ അകമ്പടിയോടെ കളിക്കാനിറങ്ങുന്ന അത്ലറ്റികോ ഡി കൊമ്പന്മാര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഐഎസ്എൽ ഫൈനലിലേറ്റ പരാജയത്തിന് മറുപടി നല്‍കാന്‍ ലഭിക്കുന്ന അവസരം മുതലെടുക്കാന്‍ ഒരുങ്ങിയാണ് ബ്ലാസ്റ്റേഴ്സ്
ഇറങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :