Modi 3rd Term: റെയിൽവേയിൽ എല്ലാവർക്കും കണ്ണ്, സുപ്രധാന വകുപ്പുകൾ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ബിജെപി

Modi, Prime Minister
Modi, Prime Minister
അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂണ്‍ 2024 (13:59 IST)
കേവലഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപികരിക്കാനൊരുങ്ങുന്ന ബിജെപിയെ വെട്ടിലാക്കി സഖ്യകക്ഷികളുടെ സമ്മര്‍ദ്ദം. മൂന്നാം മോദി സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകളാണ് സഖ്യകക്ഷികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രധാന വകുപ്പുകളായ ആഭ്യന്തരം,ധനകാര്യം,റെയില്‍വേ,ഐടി,പ്രതിരോധം,വിദേശകാര്യം എന്നിവ ബിജെപി വിട്ടുകൊടുക്കില്ലെന്നാണ് സൂചനകള്‍.

പതിനാറ് സീറ്റുകളുള്ള ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെഡിയുവും വില പേശലുമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും പ്രധാന വകുപ്പുകള്‍ വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ല. ഈ വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനമാകും സഖ്യകക്ഷികള്‍ക്ക് ബിജെപി നല്‍കാന്‍ സാധ്യത. ലോകസഭാ സ്പീക്കര്‍ സ്ഥാനവും ധനകാര്യ വകുപ്പിലെ സഹമന്ത്രി സ്ഥാനവും ഉള്‍പ്പടെ അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിട്ടുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടി,കൃഷി ആരോഗ്യം,ജലവകുപ്പ്,ഗതാഗതം എന്നീ വകുപ്പുകളാണ് ടിഡിപി ആവശ്യപ്പെടുന്നത്.


അതേസമയം മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനവും മൂന്ന് സഹമന്ത്രി സ്ഥാനവുമായി ജെഡിയു ആവശ്യപ്പെടുന്നത്. ഇത് കൂടാതെ നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി പദവിക്ക് തടസ്സമുണ്ടാകില്ലെന്ന ഉറപ്പും ജെഡിയു ചോദിക്കുന്നുണ്ട്. എല്ലാ സഖ്യകക്ഷികളും റെയില്‍വേ വകുപ്പില്‍ കണ്ണുവെയ്ക്കുന്നുണ്ട്. 7 സീറ്റുകളുള്ള ശിവസേന ഷിന്ദേ വിഭാഗം,5 സീറ്റുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി എന്നിവരാണ് അവകാശവാദങ്ങളുമായി രംഗത്തുള്ളത്. 2 സീറ്റുള്ള ജനസേന പാര്‍ട്ടി,ജനതാദള്‍ എസ്,രാഷ്ട്രീയ ലോക് ദള്‍ എന്നീ പാര്‍ട്ടികളെയും ബിജെപിക്ക് സന്തോഷിപ്പിക്കേണ്ടി വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :