ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടി: ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സ്ഥാനമൊഴിഞ്ഞേക്കും

സിആര്‍ രവിചന്ദ്രന്‍| Last Updated: വ്യാഴം, 6 ജൂണ്‍ 2024 (09:32 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സ്ഥാനമൊഴിഞ്ഞോക്കും. പകരം ശിവരാജ് സിംഗ് ചൗഹാന്‍ ബിജെപി അധ്യക്ഷന്‍ ആകുമെന്നാണ് സൂചന. ഇന്ന് വൈകുന്നേരം ബിജെപി എംപിമാരുടെ യോഗം ദില്ലിയില്‍ ചേരുന്നുണ്ട്. അതിനുശേഷമായിരിക്കും എന്‍ഡിഎ എംപിമാരുടെ യോഗം നടക്കുക. അതേസമയം ശനിയാഴ്ച മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.

അയല്‍ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെ ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമ സിംഹ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, ഭുട്ടാന്‍ രാജാവ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. നാളെ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ മോദിയെ
പാര്‍ലമെന്റിന്റെ നേതാവായി തിരഞ്ഞെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :