അനുബന്ധ വാര്‍ത്തകള്‍
- Ind vs Ire:വിജയത്തോടെ തുടങ്ങാനൊരുങ്ങി ഇന്ത്യ, പക്ഷേ അയർലൻഡിനെ കരുതണം, മത്സരം സൗജന്യമായി എവിടെ കാണാം?
- ദ്രാവിഡിനോട് പരിശീലകനായി തുടരാൻ പറഞ്ഞിരുന്നു, തുറന്ന് പറഞ്ഞ് രോഹിത് ശർമ
- Higher Secondary Admission: ഹയര്‍ സെക്കണ്ടറി ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- Lok Sabha Election Results 2024: ശക്തമായ പ്രതിപക്ഷമാകാം, മോദിയെ വിറപ്പിക്കാം; 'ഓപ്പറേഷന് 2029' നു തുടക്കമിടാന്‍ ഇന്ത്യ മുന്നണി, രാഹുല്‍ പ്രതിപക്ഷ നേതാവ്
- T20 World Cup 2024, India vs Ireland: ലോകകപ്പിലെ ആദ്യ പോരാട്ടത്തിനു ഇന്ത്യ ഇറങ്ങുന്നു; സഞ്ജു കളിക്കില്ല !
'ഞങ്ങള്‍ എന്‍ഡിഎ സഖ്യത്തിലാണേ': ഇന്ത്യാ മുന്നണിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു
chandrababu
ഇന്ത്യാ മുന്നണിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. കൂടാതെ തങ്ങള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിലാണ് ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു വൈകുന്നേരം നാലുമണിക്ക് ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ചന്ദ്രബാബു നായിഡു പങ്കെടുക്കുന്നുണ്ട്. ആന്ധ്രയിലെ വിജയവാഡയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിങ്ങള്‍ക്ക് എപ്പോഴും വേണ്ടത് വാര്‍ത്തകളാണ്. ഞാന്‍ ഈ രാജ്യത്തെ നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ എക്സ്പീരിയസുള്ള ആളാണ്, ഞങ്ങള്‍ എന്‍ഡിഎ സഖ്യത്തിലാണ്. എന്‍ഡിഎ യോഗത്തില്‍ ഞാന്‍ പങ്കെടുക്കാന്‍ പോകുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്കി. ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപിനത്തിന് പിന്നാലെയാണ് മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് നല്‍കിയത്. രാജി രാഷ്ട്രപതി സ്വീകരിച്ചു. ഇന്ന് രാവിലെ നടന്ന കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് രാജിക്കത്ത് നല്കാന് മോദി രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി കാവല്‍ മന്ത്രിസഭ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.