തമിഴ്നാട്ടില്‍ മുണ്ടുടുക്കാനുള്ള അവകാശം സംരക്ഷിക്കാനും നിയമം

ചെന്നൈ| Last Updated: ബുധന്‍, 6 ഓഗസ്റ്റ് 2014 (16:36 IST)
മുണ്ടുടുക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ നിയമം വരുന്നു.ഇത് സംബന്ധിച്ച് ബില്ല് തമിഴ്‌നാട് സര്‍ക്കാര്‍
ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു.നിയമത്തില്‍ 25000രൂപയുടെ നഷ്ടപരിഹാരവും ജയില്‍ വാസവുമൊക്കെയാ‍ണ് മുണ്ടുടുക്കാനുള്ള അവകാശം സംരക്ഷിക്കാനായി നിയമത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ബില്ല് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.


നേരത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജി ഹരിപരാന്തമന് മുണ്ടു ധരിച്ചതിന്റെ പേരില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ
തമിഴ്നാട്ടിലെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലാണ് പുതിയ നിയമം നിയമസഭയില്‍ അവതരിപ്പിച്ചത്.
























ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :