മങ്കിപോക്‌സ് രോഗലക്ഷണങ്ങളുമായി വിദേശത്തുനിന്നുവരുന്ന യാത്രക്കാരെ നിരീക്ഷണത്തിലാക്കാന്‍ തമിഴ്‌നാട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ജൂണ്‍ 2022 (16:02 IST)
മങ്കിപോക്‌സ് രോഗലക്ഷണങ്ങളുമായി വിദേശത്തുനിന്നുവരുന്ന യാത്രക്കാരെ നിരീക്ഷണത്തിലാക്കാന്‍ തമിഴ്‌നാട്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചി, സേലം, മധുര എന്നീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലെ ഡയറക്ടര്‍മാര്‍ക്കാണ് സര്‍ക്കാര്‍ കത്തു നല്‍കിയത്. പനി, തലവേദന, ക്ഷീണം, പേഷി വേദന തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്ന യാത്രികരെ നിരീക്ഷണത്തില്‍ വയ്ക്കണമെന്നും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് ടെസ്റ്റ് ചെയ്യാന്‍ അയക്കണമെന്നുമാണ് നിര്‍ദേശം.

ലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരില്‍ നിന്ന് രക്തം, കഫം, ശ്രവം എന്നിവ ശേഖരിച്ച് പൂനെയിലെ ഐസിഎംആര്‍ എന്‍ ഐവി ലബോറട്ടറിയില്‍ പിസിആര്‍ ടെസ്റ്റിനായി അയക്കും. അതേസമയം ഇന്ത്യയില്‍ ഇതുവരെ മങ്കിപോക്‌സ് രോഗം സ്ഥിരീകരിച്ചിട്ടില്ല. അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :