അനുബന്ധ വാര്‍ത്തകള്‍
- കുരങ്ങുപനി: ബ്രിട്ടനില്‍ മൂന്നാഴ്ച ക്വാറന്റൈന് പ്രഖ്യാപിച്ചു
- കുരങ്ങുപനി പടരുന്നത് ഇത്തരത്തില്‍
- കുരങ്ങുപനി സ്ഥിരീകരിച്ചവരില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം കൂടുതലെന്ന് പഠനം
- കൊവിഡിന് പിന്നാലെ കുരങ്ങുപനി യൂറോപ്പില്‍ പടരുന്നു; ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു
- മങ്കിപോക്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്
കുരങ്ങുപനി യുഎഇയിലും; അതീവ ജാഗ്രത
യുഎഇയില്‍ കുരങ്ങുപനി (Monkeypox) സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിയൊമ്പതുകാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വിവിധ രാജ്യങ്ങളിലായി നൂറിലധികം പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നേരത്തെ രോഗബാധ തിരിച്ചറിയുന്നതിനായി സ്വീകരിച്ച പരിശോധനയുടെ ഭാഗമായാണ് വൈറസ് ബാധ കണ്ടെത്തിയത്.
രോഗിയ്ക്ക് ആവശ്യമായ മെഡിക്കല്‍ പരിചരണം ഉറപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. രോഗവ്യാപനം തടയാനാവശ്യമായ എല്ലാവിധ മുന്‍കരുതല്‍നടപടികളും സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.