സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (11:37 IST)
തമിഴ്നാട്ടില്‍ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. നെടുംതീവിന് സമീപത്തുവച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്ക പിടിച്ചെടുത്തു. കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ അറിയാതെ ശ്രീലങ്കന്‍ അതിര്‍ത്തികടക്കുന്നവരാണ് അറസ്റ്റിലാകുന്നത്.
രാമേശ്വരം ഫിഷര്‍മെന്‍ അസോസിയേഷനാണ് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായ വിവരം അറിയിച്ചത്. ഇത്തരത്തില്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയുടെ പിടിയിലാകുന്നത് പതിവായിരിക്കുകയാണ്.